2010 ഓഗസ്റ്റ് 17, ചൊവ്വാഴ്ച


കുന്നിക്കുരു
അതിന്ടെ കറുപ്പ് എനിക്ക്
എന്ടെ ദുഖങ്ങള്‍ ആണ്

 കറുപ്പിനെ വിഴുങ്ങുന്ന
 തെളിഞ്ഞ ചുവപ്പ്എനിക്ക്
 എന്ടെ സന്തോഷങ്ങളാണ്
അത് കൊണ്ടാണ്കുന്നിക്കുരുവിനെ 
ഞാന്‍ എന്ടെ ഹൃദയത്തോട്
 ചേര്‍ത്ത് വെച്ചത്  , അല്ല 
 എന്ടെ ഹൃദയം തന്നെ ആക്കിയത്
 ഇനി കറുപ്പിനെ ചുവപ്പ്
 വിഴുങ്ങി തീര്‍ന്ന്കുന്നിക്കുരു
 പൂര്‍ണ ചുവപ്പകുന്നതും 
കാത്തിരിക്കയാണ്‌
 ഈ പാവം വിഡ്ഢി

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ