ഞാന്‍ പറത്തുന്ന പട്ടങ്ങള്‍
ഉയരെ പറന്നു ഒടുവില്‍
സൂര്യനെ ചുംബിച്ച് .....
തിരിച്ച വരണം എന്നാണ് -
എന്‍റെ ആഗ്രഹം ....പക്ഷെ
ഉയര്‍ന്നു തുടങ്ങുമ്പോഴേ...
ആരാണതിന്‍ ചരടറുക്കുന്നത്...?
കാറ്റിന്‍റെ ചതിയില്‍ പെട്ട്
ഗതിയറിയാതെ അലയുന്നുണ്ടാകും
പാവം എന്‍റെ പട്ടങ്ങള്‍
പലതും മൂക്കും കുത്തി
മണ്ണില്‍ പതിച്ചു കഴിഞ്ഞു
പൊട്ടിയ ചരടിന്‍റെ ശിഷ്ട -
ഭാഗവും കയ്യിലേന്തി താഴെ
മണ്ണില്‍ ഞാന്‍ നിന്ന് തേങ്ങുന്നു
ഇനിയെന്ത് ചെയ്യും....?
2010 ഓഗസ്റ്റ് 22, ഞായറാഴ്‌ച
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ (Atom)

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ